കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ ആളൂർ യുവജന സമാജം വായനശാലയിൽ മഴക്കാല പകർച്ച വ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജയൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ് ധനൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ എൻ.എ ബാലചന്ദ്രൻ, നിവ്യ റെനീഷ്, പഞ്ചായത്തംഗങ്ങളായ അസിസ് പി.കെ, ശരത്ത് രാമനുണ്ണി, രമ ബാബു തുടങ്ങിയവർ പങ്കെടുത്തു. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോക്ടർ ജിജിയുടെ നേതൃത്വത്തിൽ പരിശോധനയിൽ മരുന്നു വിതരണവും നടന്നു.