പുത്തൻചിറ ഗ്രാമ പഞ്ചായത്ത് ബഹുവർഷ പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച പകൽ വീടിൻ്റെ ഉദ്ഘാടനം ബഹു ഉന്നതവിദ്യാഭ്യാസവും സാമൂഹിക നീതിയും വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. നിർവ്വഹിച്ചു. കൊടുങ്ങല്ലൂർ MLA. അഡ്വ. VR സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോമി ബേബി സ്വാഗതം പറഞ്ഞു.ICDS സൂപ്പർ വൈസർ രജിക . എം.ച്ച് റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് AP വിദ്യാധരൻ , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുമിത ദിലീപ് , രമരാഘവൻ , സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാരായ രേണുക .എ.എൻ , വാസന്തി സുബ്രഹ്മണ്യൻ , സംഗീത അനീഷ് തുടങ്ങി ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ , ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. വാർഡ് മെമ്പർ എം.എം. ഷമേജ് നന്ദി പറഞ്ഞു.
പകൽ വീടിൻ്റെ ഉദ്ഘാടനം ഡോ. ആർ ബിന്ദു നിർവ്വഹിച്ചു
