ഗ്രാമപഞ്ചായത്ത് കൃഷിഭവനുമായി സഹകരിച്ച് 2023-24 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പച്ചക്കറി തൈകള്‍ വിതരണം ചെയ്തത്.
ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തില്‍ പച്ചക്കറിതൈകള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് കൃഷിഭവനുമായി സഹകരിച്ച് 2023-24 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പച്ചക്കറി തൈകള്‍ വിതരണം ചെയ്തത്. പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനന് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിത പ്രദീപ് അധ്യക്ഷയായി. ചടങ്ങില്‍ വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് കെ.എ. അയൂബ്, ക്ഷേമകാര്യം ചെയര്മാന് സി.സി ജയ, മെമ്പര്‍ ഇബ്രാഹിംകുട്ടി, കൃഷി ഓഫീസര്‍ അനൂജ തുടങ്ങിയവര്‍ സംസാരിച്ചു.