മലയാളക്കരയാകെ ഓണാഘോഷത്തിന്റെ തിമിർപ്പിലേക്ക് വഴി മാറുമ്പോൾ വൈവിധ്യമാർന്ന രുചി ഭേദങ്ങളും പായസവും പൂക്കളുമായി കാടുക്കുറ്റി പഞ്ചായത്തിലെ കാതിക്കുടം ദൃശ്യ പഞ്ചമി സ്വയം സഹായ സംഘവും രംഗത്തെത്തി.
കൊരട്ടി : മലയാളക്കരയാകെ ഓണാഘോഷത്തിന്റെ തിമിർപ്പിലേക്ക് വഴി മാറുമ്പോൾ വൈവിധ്യമാർന്ന രുചി ഭേദങ്ങളും പായസവും പൂക്കളുമായി കാടുക്കുറ്റി പഞ്ചായത്തിലെ കാതിക്കുടം ദൃശ്യ പഞ്ചമി സ്വയം സഹായ സംഘവും രംഗത്തെത്തി. കഴിഞ്ഞ ഏതാനും മാസങ്ങളായി വിവിധതരം അച്ചാറുകളും മറ്റ് രുചിക്കൂട്ടുകളുമായി പ്രവർത്തനം തുടങ്ങിവച്ച ദൃശ്യ പഞ്ചമിയുടെ പ്രവർത്തകർ ഈ ഓണക്കാലത്ത് വൈവിധ്യമാർന്ന പ്രവർത്തനങ്ങളുമായി പൊതുരംഗത്തേക്ക് കടക്കുകയാണ്. കാതിക്കുടം സെൻററിൽ ഒരുക്കിയിരിക്കുന്ന സ്റ്റാളിന്റെ ഔപചാരികമായ ഉദ്ഘാടനവും വിതരണവും കെ പി എം എസ് സംസ്ഥാന കമ്മിറ്റി അംഗം കെപി ശോഭന മാധ്യമ പ്രവർത്തകൻ കെ എൻ വേണുവിന് കിറ്റ് നൽകി ഉദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡണ്ട് പ്രിയ ബിജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ കെപിഎംഎസ് സംസ്ഥാന കമ്മിറ്റി അംഗം ശശി കൊരട്ടി, യൂണിയൻ പ്രസിഡണ്ട് എ.എസ് മനോജ്, എ.സി. കുമാരൻ, അനിൽ പൂലോത്ത്, കെ എം ഗോപാലൻ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.