പഞ്ചായത്ത്‌തല ഫുട്‌ബോൾ മത്സരം വാർഡ് മെമ്പർ. വി. ജെ.വില്യംസ് ഉദ്ഘാടനം ചെയ്തു.
ചാലക്കുടി :നായരങ്ങാടി ഗവ.യു.പി സ്കൂളിൽ വെച്ച് നടന്ന പഞ്ചായത്ത്‌തല ഫുട്‌ബോൾ മത്സരം വാർഡ് മെമ്പർ. വി. ജെ.വില്യംസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹെഡ്‌മിസ്ട്രസ് ബബിത അധ്യക്ഷയായി. നാഷണൽ അത് ലറ്റിക് ചാമ്പ്യൻ അലി സാർ വിജയികൾക്ക് ഉള്ള സമ്മാനദാനം നിർവഹിച്ചു. വാശിയേറിയ മത്സരത്തിൽ കുണ്ടുകുഴിപ്പാടം എസ് .എൻ.യു.പി സ്കൂൾ ടീമായ കോബ്ര ഒന്നാം സ്ഥാനം കരസ്ഥമാക്കി..ജി. യു. പി. എസ് നായരങ്ങാടി രണ്ടാം സ്ഥാനം നേടി.ജി യു പി എസ് ലെ പൂർവ വിദ്യാർത്ഥി സുനിൽ മുല്ലശ്ശേരി, പി. ടി. എ പ്രസിഡന്റ് സജിത്ത്, അനിലാഷ് മാസ്റ്റർ എന്നിവർ വിജയികൾക്ക് ആശംസകൾ അർപ്പിച്ചു.