Channel 17

live

channel17 live

പഞ്ചായത്ത് ബസ് സ്റ്റാൻ ന്റിനു സമീപം കാന അപകട ഭീഷണിയാവുന്നു

മാള – ആലുവ സംസ്ഥാന പാതക്കരികിലാണ് സംഭവം.

മാള:പഞ്ചായത്ത് ബസ് സ്റ്റാൻ ന്റിനു സമീപം കാന അപകട ഭീഷണിയാവുന്നു. മാള – ആലുവ സംസ്ഥാന പാതക്കരികിലാണ് സംഭവം. സ്റ്റാൻന്റിെൽ നിന്നും ബസുകൾ പുറത്തേക് വരുന്ന റോഡ് പ്രധാന റോഡിൽ ചേരുന്ന ഇടമാണിത്. നൂറ് കണക്കിനു പേർ കാൽ നടയായി ഇതിനു സമീപത്ത് കൂടെയാണ് കടന്നുപോകുന്നത്. കാനയോട് ചേർന്നാണ് ടൗണിലെ ഓട്ടോ സ്റ്റാൻന്റ്. ഇരുചക്ര യാത്രികർ ഉൾപെടെ നിരവധി പേരാണ് ഇവിടെ വീണ് പരിക്കേൽക്കുന്നത്. കാന പുന:നിർമ്മാണം അനിശ്ചിതമായി നീളുകയാണ്. ടൗൺ റോഡ് സന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി റോഡിന്റെ എതിർ ഭാഗത്തുള്ള നടപാത നിർമ്മാണം നടന്നിരുന്നു. ഈ ഭാഗം അധികൃതർ ഉപേക്ഷിച്ചു. നിലവിൽ അശാസ്ത്രീയമായാണ് കാനകൾ നിർമ്മിചിരിക്കുന്നത്. ഇവയിൽ നിന്നുള്ള മലിന ജലം മാള ചാലിലാണ് പതിക്കുന്നത്. ഇവിടെ റോഡ് തകർക്കാതെ തന്നെ കാന പുനർ നിർമ്മിക്കണമെന്നാവശ്യമുണ്ട്. സംസ്ഥാന പാതയിലൂടെ നൂറ് കണക്കിന് വാഹനങ്ങൾ കടന്നു പോകുന്നത്. ഇവ തമ്മിൽ കടന്നുപോകുമ്പോൾ കാനയിലേക് പതിക്കുവാൻ സാധ്യതയുണ്ടന്നും ചൂണ്ടി കാണിക്കപെടുന്നുണ്ട്. പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്താണ് നിർമ്മാണം നടത്തേണ്ടത് എന്നതിനാലാണ് പഞ്ചായത്ത് നടപടി സ്വീകരിക്കാത്തതെന്നറിയുന്നു. അപകടകരമായ വിധത്തിലുള്ള കാന ഉടൻ മൂടണമെന്നാവശ്യപ്പെട്ട് സമീപമുള്ള ഓട്ടോ ഡ്രെെവർമാർ പരാതി നൽകിയിരുന്നു. ഫോട്ടോ: മാള പഞ്ചായത്ത് ബസ് സ്റ്റാൻ ന്റിനു സമീപം അപകട ഭീഷണിയായ കാന.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!