Channel 17

live

channel17 live

പടിയൂരിലെ യുവകർഷകന് കൈത്താങ്ങായി വിദ്യാർത്ഥികൾ

ഇരിങ്ങാലക്കുട : പടിയൂരിലെ യുവകർഷകന് കൈത്താങ്ങായി എടതിരിഞ്ഞി എച്ച് ഡി പി സമാജം സ്കൂളിലെ വിദ്യാർത്ഥികൾ.പടിയൂർ രണ്ടാം വാർഡിലെ അഖിൽ എന്ന യുവകർഷകന് ഡെങ്കിപ്പനി ബാധിച്ചതോടെ 100 കിലോയോളം വരുന്ന പച്ചപ്പയർ പറിച്ചെടുക്കാൻ കഴിയാത്ത അവസ്ഥയിലായി.ഇതോടെ എടതിരിഞ്ഞി എച്ച് ഡി പി സമാജം സ്കൂളിലെ സ്കൗട്ട്, ഗൈഡ്സ്, എസ് പി സി, റെഡ് ക്രോസ് വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളും അധ്യാപകരും എത്തി വിളവെടുപ്പ് നടത്തുകയായിരുന്നു.ബ്ലോക്ക് പ്രസിഡന്റ് സുധ ദിലീപ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗം വി ടി ബിനോയ്, സ്കൂൾ മാനേജർ ഇ എൻ പീതാംബരൻ, പ്രധാനാധ്യാപിക സി പി സ്മിത, പിടിഎ വൈസ് പ്രസിഡന്റ് സി എസ് സുധൻ , കൃഷിഭവൻ ഉദ്യോഗസ്ഥരായ മായ, സുകന്യ എന്നിവരും സന്നിഹിതരായിരുന്നു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!