പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ലാബിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു നിര്‍വഹിച്ചു.
പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ലാബിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു നിര്‍വഹിച്ചു. മുന്‍ എംഎല്‍എ പ്രൊഫ. കെ യു അരുണന് മാസ്റ്ററുടെ ആസ്തി വികസനഫണ്ട് 15 ലക്ഷം രൂപ വിനിയോഗിച്ചാണ് ലാബിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ജില്ലയില്‍ ആരോഗ്യ മേഖലയില്‍ വലിയ കുതിപ്പാണ് കാണാന്‍ സാധിക്കുന്നതെന്നും ആരോഗ്യകേന്ദ്രങ്ങള്‍ എല്ലാം ആധുനിക സജീകരണങ്ങളോട് കൂടി പുതിയ മുഖഛായയോടെ തയ്യാറായി വരുന്നത് അഭിമാനകരമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.
ജീവിതശൈലീ രോഗങ്ങളെ കണ്ടെത്തുന്നതിനാവശ്യമായ ടെസ്റ്റുകളും വിവിധ ബ്ലഡ് ടെസ്റ്റുകളും ലാബില്‍ ഒരുക്കിയിട്ടുണ്ട്. മിതമായ നിരക്കിലാണ് ലാബിലെ സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തുന്നത്.
പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് മുഖ്യാതിഥിയായി. ഡിഎംഒ ഡോ. ടി പി ശ്രീദേവി വിഷയാവതരണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ജയശ്രീ ലാല്‍, പടിയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി സുകുമാരന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ജിത്തു കെ. ജോര്‍ജ്ജ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലിജി രതീഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ടി വി വിപിന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാജേഷ് അശോകന്, വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.