പഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം വത്സൻ ബജറ്റ് അവതരിപ്പിച്ചു.
പടിയൂർ പഞ്ചായത്തിൽ കാർഷിക വികസനം, കുടിവെള്ള വിതരണം, മാലിന്യ സംസ്കരണം, ഭവന നിർമ്മാണം (ലൈഫ്), യുവജന ക്ഷേമം എന്നിവക്ക് ഊന്നൽ നൽകി ബജറ്റ് അവതരിപ്പിച്ചു. ശുചിത്വ മിഷൻ ഫണ്ട്,സാമൂഹ്യ സുരക്ഷിതത്വ ഫണ്ടുകൾ, സംസ്ഥാന പദ്ധതികൾ കൂടാതെ മറ്റു ഫണ്ടുകൾ കൂടി ഉൾപ്പെടുത്തി ആകെ 27,54,20,798 രൂപ വരവും പ്രതീക്ഷിത ചിലവ് 7,24,14,500 രൂപയും നീക്കി ബാക്കി 30,06,298 രൂപയുമാണ്. കൃഷി, മൃഗ സംരക്ഷണം, മത്സ്യ ബന്ധനം ഉൾപ്പെടെ ഉത്പാദന മേഖലക്ക് 1,01,50,000 രൂപയും. പശ്ചാത്തല മേഖലക്ക് 3,62,00000 രൂപയും ഉൾപ്പെടെ ആകെ 27,54,20,798 ചിലവും 30,6298 നീക്കി ബാക്കി യുമായി കൃഷി ഭവന നിർമ്മാണം,വാതിൽ പടി സേവനം, അതി ദരിദ്ര്രുടെ ഉന്നമനം, ദുരന്ത നിവാരണം, കുടിവെള്ളം, വൈദ്യുതി, പാർപ്പിടം, ദാരിദ്ര്യ ലഘൂകരണം, എന്നിവക്ക് പ്രത്യേക ഊന്നൽ നൽകി വികസനത്തിന്റെ സർവ മേഖലയെയും ഉൾകൊള്ളിച്ചു കൊണ്ടുള്ള ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം വത്സൻ ബജറ്റ് അവതരിപ്പിച്ചു.