Channel 17

live

channel17 live

പടിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് സ്മാർട്ട് ടി വി നൽകി

പ്രസിഡന്റ്‌ ലതസഹദേവന്റെയും മറ്റ് മെമ്പർമാരുടെയും സാന്നിദ്ധ്യത്തിൽ മൂന്നാം വാർഡ് മെമ്പർ ജയശ്രീലാൽ
ടി വി കൈമാറി.

പടിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മൂന്നാം വാർഡിന്റെ സംഭാവനയായി സ്മാർട്ട് ടി വി നൽകി. ആരോഗ്യ കേന്ദ്രത്തിലെത്തുന്ന പൊതുജനങ്ങൾക്ക് അവിടെ ചിലവഴിക്കുന്ന സമയം വിനോദ പ്രദമാകുന്നതിന് വേണ്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെയും ജീവനക്കാരുടെയും ഏറെ നാളായുള്ള ആവശ്യമാണ് മൂന്നാം വാർഡ് മെമ്പർ ജയശ്രീലാൽ വാർഡിലെ അഞ്ചു സുമനസുകളായ വ്യക്തികളുടെ സഹകരണത്തോടെ സാക്ഷാത്കരിച്ചത്.

ചടങ്ങിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ജിത്തുജോർജ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ്‌ കെ വി സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ്‌ ലതസഹദേവന്റെയും മറ്റ് മെമ്പർമാരുടെയും സാന്നിദ്ധ്യത്തിൽ മൂന്നാം വാർഡ് മെമ്പർ ജയശ്രീലാൽ
ടി വി കൈമാറി.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!