Channel 17

live

channel17 live

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ് വിതരണം ചെയ്തു

കുന്നംകുളം നഗരസഭ 2023-24 വാര്‍ഷിക പദ്ധതി പ്രകാരം നഗരസഭയിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ് വിതരണം നടത്തി. തിരഞ്ഞെടുത്ത 39 പേര്‍ക്കാണ് ലാപ് ടോപുകള്‍ നൽകിയത്. ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരം സമിതി അധ്യക്ഷന്‍ പി എം സുരേഷ് അധ്യക്ഷനായി.

മറ്റ് സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി സോമശേഖരന്‍, പി കെ ഷെബീര്‍, കൌണ്‍സിലര്‍മാരായ ഗീത ശശി, ലെബീബ് ഹസ്സന്‍, സെക്രട്ടറി കെ ബി വിശ്വനാഥന്‍, പട്ടികജാതി വികസന ഓഫീസര്‍ എം എന്‍ ബിന്ദു, ഓവര്‍സീയര്‍ വി എ അനു, പ്രൊമോട്ടര്‍മാരായ സ്വാതി സോമന്‍, മഹിത ചന്ദ്രന്‍, ഐശ്വര്യ തുടങ്ങിയവര്‍ പങ്കെടുത്തു.15,60,000 രൂപയാണ് പദ്ധതിയ്ക്കായി നഗരസഭ ചെലവഴിച്ചത്. ഗവ. ഇ-മാര്‍ക്കറ്റിങ് സംവിധാനം വഴിയാണ് ലാപ് ടോപ് വിതരണ പദ്ധതി ആവിഷ്കരിച്ചത്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!