Channel 17

live

channel17 live

പട്ടികജാതി വിഭാഗങ്ങളോട് കേരള സർക്കാർ അനീതി കാണിക്കുന്നു – കെ പി എം എസ്

ചാലക്കുടി :-പട്ടിക വിഭാഗങ്ങൾക്ക് വേണ്ടി വകയിരുത്തിയ ഫണ്ടുകൾ ചിലവഴിക്കാതെ ലാപ്സാക്കുക മാത്രമല്ല വിവിധ ഇനങ്ങളിലായി കോടിക്കണക്കിന് രൂപ വെട്ടിക്കുറച്ച് കേരള സർക്കാർ പട്ടിക വിഭാഗങ്ങളോട് കടുത്ത അനീതിയാണ് നടത്തിയത് എന്ന് കെപിഎംഎസ് തൃശ്ശൂർ ജില്ലാ സമ്മേളനം ആരോപിച്ചു. അടിസ്ഥാന ജന വിഭാഗത്തെ ചേർത്തുപിടിക്കുമെന്ന് പറഞ്ഞ് പറ്റിക്കുന്ന കേരളസർക്കാർ കേരളത്തിലെ പട്ടികജാതി വിഭാഗങ്ങൾക്ക് ബാധ്യതയാണെന്നും ജനതയോട് സത്യസന്ധത പുലർത്താത്ത ഭരണകൂടം ജനാധിപത്യത്തിന് കളങ്കമാണെന്നും സമ്മേളനത്തിൽ സംസ്ഥാന ട്രഷറർ സി.എ.ശിവൻ പ്രസ്താവിച്ചു. ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിന് ജില്ലാ പ്രസിഡന്റ് പി. വി. ഉമേഷ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ ഷിബു വാലപ്പൻ,കേരള കലാമണ്ഡലം അസിസ്റ്റന്റ് പ്രൊഫസർ ആർ എൽ വി രാമകൃഷ്ണൻ ,സംഘടനാ സെക്രട്ടറി ലോജനൻ അമ്പാട്ട്, വൈസ് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണൻ, ഇ.കെ. മോഹൻദാസ്, പി.സി.ബാബു,പി.സി. വേലായുധൻ,പി കെ സുബ്രൻ, പി.കെ. ശിവൻ,വത്സല നന്ദനൻ, ഇ.വി.സുരേഷ്, ബാബു അത്താണി , വി.എം. പുരുഷോത്തമൻ ,എന്നിവർ പ്രസംഗിച്ചു. സംവരണം ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടും ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും ഉള്ള പ്രമേയങ്ങൾ സമ്മേളനം പാസാക്കി. പുതിയ ഭാരവാഹികളായി കെ. ടി. ചന്ദ്രൻ -പ്രസിഡന്റ്, ബാബു കാളക്കല്ല് – സെക്രട്ടറി, പിസി ബാബു -ഖജാൻജി എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റിയെ തെരഞ്ഞെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!