പട്ടിക വിഭാഗങ്ങളുടെ വിദ്യാഭ്യാസആനുകൂല്യങ്ങൾ ഉൾപ്പെടെ വകമാറ്റി കാർ വാങ്ങാനും, ശമ്പളം നൽകാനും വക മാറ്റി ചിലവഴിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണം കെ പി എം എസ് .നിർദ്ധരരായ പട്ടിക വിഭാഗംവിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ, പട്ടിക വിഭാഗങ്ങളുടെ ചികിത്സ സഹായ ഉൾപ്പെടെയുള്ളവക്ക് മാറ്റി വെച്ചിരിക്കുന്ന തുക വക മാറ്റി ചിലവ് ചെയ്തത് കുറ്റം ആണെന്നും അത് ചെയ്തവർക്ക് എതിരെ കർശന നിയനടപടി എടുക്കണം എന്നും മാള യൂണിയൻ സെക്രട്ടറി കെ പി എം എസ് 1108 മേലഡൂർ ശാഖയുടെ മാസന്തര പൊതുയോഗം ഉൽഘാടനം ചെയ്ത് കൊണ്ട് ആവശ്യപ്പെട്ടു. ശാഖ പ്രസിഡന്റ് ഇന്ദിര വേണു ആദ്യക്ഷത വഹിച്ച ചടങ്ങിൽ ശാഖയിലെ കുട്ടികൾക്ക് ഉള്ള പഠനോപകരണ വിതരണം യൂണിയൻ വൈസ് പ്രസിഡന്റ് ഇ എ ശിവൻ നിർവഹിച്ചു, യൂണിയൻ ജോയിന്റ് സെക്രട്ടറി ഹരിഹരൻ ഇ വി, ശാഖ സെക്രട്ടറി ഗീത നന്ദനൻ, ഖജാൻജി ദീപ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
പട്ടിക വിഭാഗങ്ങളുടെ വിദ്യാഭ്യാസആനുകൂല്യങ്ങൾ ഉൾപ്പെടെ വകമാറ്റി കാർ വാങ്ങാനും, ശമ്പളം നൽകാനും വക മാറ്റി ചിലവഴിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണം കെ പി എം എസ്
