അഷ്ടമിച്ചിറ :പട്ടിക വിഭാഗങ്ങൾ രാഷ്ട്രീയ സമൂഹമായി പരിവർത്തനപ്പെടണമെന്ന് ജാതി സെൻസസ് നടപ്പിലാക്കി അടിസ്ഥാന വിവരങ്ങൾ പൗര സമൂഹത്തെ അറിയിക്കുവാൻ സർക്കാർ തയ്യാറാകണമെന്നും കെ പി എം എസ് മാള യൂണിയൻ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള പുലയർ മഹാസഭ സംസ്ഥാന ഖജാൻജി
സി. എ. ശിവൻ ആവശ്യപെട്ടു.
സംഘടനാ സെക്രട്ടറി ലോജനൻ അമ്പാട്ട് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡൻറ് പിസി സുബ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ തൃശ്ശൂർ ജില്ലാ ഖജാൻജി പി.സി. ബാബു, എൻ. വി.ശിവദാസൻ
തങ്കമ്മ വേലായുധൻ
യൂണിയൻ സെക്രട്ടറി വിനയൻ മംഗലപ്പള്ളി റിപ്പോർട്ട് അവതരിപ്പിച്ചു യൂണിയൻ ട്രഷറർ
ഷിബു മാടവന
വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.
യു .വി .വിശ്വനാഥൻ
ടി .യു .കിരൺ
ഇ.എ. ശിവൻ ,
ഇ.വി.ഹരിഹരൻ
സുനിൽ മാട്ടുമ്മേൽ.
എന്നിവർ സംസാരിച്ചു…