Channel 17

live

channel17 live

പട്ടിക വിഭാഗ സംവരണം മേൽത്തട്ട് പരിധി ആശങ്കയുണർത്തുന്നു കെ പി എം എസ്

ആളൂർ: പട്ടികവിഭാഗ സംവരണത്തിൽ മേൽത്തട്ട് പരിധി നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം കൊടുക്കുന്ന സുപ്രീംകോടതി വിധി ആശങ്കയുണർത്തുന്നതാണെന്ന് കെപിഎംഎസ് ഉപാധ്യക്ഷൻ പി എൻ സുരൻ അഭിപ്രായപ്പെട്ടു. കെപിഎംഎസ് മീഡിയ ജില്ലാ കൺവെൻഷൻ ആളൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രപരമായ കാരണങ്ങളാൽ നീതി നിഷേധിക്കപ്പെട്ട ജന വിഭാഗങ്ങളുടെ അധികാര പങ്കാളിത്തവും സാമൂഹിക നീതിയും ഉറപ്പാക്കാനാണ് സംവരണം എന്ന സിദ്ധാന്തം ലക്ഷ്യമിട്ടത്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പാക്കിയ മുന്നോക്ക സംവരണത്തിലെ പിന്നോക്കക്കാരനാകാൻ പോലും കഴിയാത്ത ഒരു ജനതയായി പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായിട്ടില്ലയെന്ന വസ്തുതയാണ് നിലവിലുള്ളത്. ഈ ജനവിഭാഗങ്ങളുടെ ജീവിതരേഖയായി മാറേണ്ട സാമൂഹിക സാമ്പത്തിക ജാതി സെൻസസ് നടത്താൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ യാതൊരു വക താല്പര്യവും എടുക്കുന്നില്ല. ഇത്തരം ഒരു സാഹചര്യത്തിൽ ഉയർന്നുവന്നിരിക്കുന്ന സുപ്രീംകോടതി വിധി ആശങ്ക ഉണർത്തുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ടി കെ സുനീഷ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ശശി കൊരട്ടി, കെ പി ശോഭന, സതീഷ് ബാലകൃഷ്ണൻ, മിഥുൻ മാവേലിത്തറ തുടങ്ങിയവർ സംസാരിച്ചു.വയനാട് ചൂരൽമലയിൽ മരണപ്പെട്ട മനുഷ്യരുടെ ദേഹ വിയോഗത്തിൽ രേഷ്മ ചന്ദ്രൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. സുധീഷ് ആനന്ദപുരം സ്വാഗതവും, പിസി രാജേഷ് നന്ദിയും പറഞ്ഞു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!