പഠനോത്സവം വാർഡ് മെമ്പർ ജിയോ ജോർജ് ഉദ്ഘാടനം ചെയ്തു.
ഡോക്ടർ പൽപു മെമ്മോ റിയൽ അപ്പർ പ്രൈമറി വിദ്യാലയത്തിൽ പഠനോത്സവം നടത്തി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരു അധ്യയ നവർഷത്തിൽ കുട്ടികൾ ആർജിച്ച അറിവും കഴിവുകളും പൊതുസമൂഹത്തിന്റെയും രക്ഷാകർത്താക്കളുടെയും മുമ്പിൽ അവതരിപ്പിച്ച പഠനോത്സവം വാർഡ് മെമ്പർ ജിയോ ജോർജ് ഉദ്ഘാടനം ചെയ്തു. സ്കൂൾ സെക്രട്ടറി ബിനിൽ പ്രതാപൻ അധ്യക്ഷതവഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ അഭിലാഷ് മാസ്റ്റർ, പി.ടി.എ. പ്രസിഡണ്ട് പ്രിയ ജയൻ,ബി.ആർ.സി.കോഡിനേറ്റർ കൃഷ്ണ.കെ. എസ്, മാനേജ്മെന്റ് പ്രതിനിധി ശ്രീ രാജീവ്, സഹജൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.