Channel 17

live

channel17 live

പദയാത്ര സംഘടിപ്പിച്ചു

സഹകരണ കൊള്ളക്കെതിരെ യു.ഡി.എഫ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം യു.ഡി.എഫ് കാട്ടൂർ മണ്ഡലം കമ്മറ്റി മഹിളാസമാജം പരിസരത്തുനിന്നും കാട്ടൂർ ബസ്സാറിലേക്ക് യു.ഡി.എഫ് ചെയർമാൻ എ.എസ് ഹൈദ്രോസ്സിന്റെ അദ്യക്ഷതയിൽ പദയാത്ര സംഘടിപ്പിച്ചു.

സർക്കാർ അല്ലിത് കൊള്ളക്കാർ എന്ന മുദ്രാവാക്യവുമായി. സഹകരണ കൊള്ളക്കെതിരെ യു.ഡി.എഫ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം യു.ഡി.എഫ് കാട്ടൂർ മണ്ഡലം കമ്മറ്റി മഹിളാസമാജം പരിസരത്തുനിന്നും കാട്ടൂർ ബസ്സാറിലേക്ക് യു.ഡി.എഫ് ചെയർമാൻ എ.എസ് ഹൈദ്രോസ്സിന്റെ അദ്യക്ഷതയിൽ പദയാത്ര സംഘടിപ്പിച്ചു.
യു.ഡി.എഫ് ഇരിഞ്ഞാലക്കുട നിയോജക മണ്ഡലം കൺവീന്നറും, മുൻ കെപിസിസി ജനറൽ ജനറൽ സെക്രട്ടറി യുമായ എം.പി ജാക്സന്റെ സാനിധ്യത്തിൽ യുഡിഫ് ഇരിഞ്ഞാലക്കുട നിയോജക മണ്ഡലം ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടാൻ ജാഥ ക്യാപ്റ്റൻ എ. എസ് ഹൈദ്രോസിന് പതാക കൈമാറി. കാട്ടൂർ ബസ്സാറിലെ സമാപന സമ്മേളനം മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ ഹാറൂൻ റഷീദ് ഉത്ഘാടനം നിർവഹിച്ചു.യുഡിഫ് ചെയർമാൻ എ. എസ് ഹൈദ്രോസ് അദ്യക്ഷതയിൽ നടത്തിയ സമ്മേളനത്തിൽ യൂത്ത് കോൺഗ്രസ്‌ കാട്ടൂർ മണ്ഡലം പ്രസിഡന്റ് ഷെറിൻ തേർമഠം സ്വാഗതം ആശംസിച്ചു. ബ്ലോക്ക് ജനറൽ സെക്രട്ടറി എം. ഐ അഷ്‌റഫ്‌,ബ്ലോക്ക് സെക്രട്ടറി സി.എൽ ജോയ്,ബാങ്ക് പ്രസിഡന്റ് ജോമോൻ വലിയവീട്ടിൽ, ജെ. എസ് എസ് ജില്ലാ വൈസ് പ്രസിഡന്റ് പി.എം ദാമോദരൻ,മണ്ഡലം സെക്രട്ടറി എ.പി വിൽസൺ, സിദ്ദിഖ് കറുപ്പം വീട്ടിൽ എന്നിവർ സംസാരിച്ചു. യോഗത്തിൽ മുസ്ലിം ലീഗ് കാട്ടൂർ മണ്ഡലം പ്രസിഡന്റ് വി. എ ഇസ്മായിൽ നന്ദി പറഞ്ഞു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!