ശാസ്ത്ര സാഹിത്യ പരിഷത്ത് തൃശ്ശൂർ ജില്ലാ യുവസമിതിയുടെ നേതൃത്വത്തിൽ ചാലക്കുടി പനമ്പിള്ളി മെമ്മോറിയൽ ഗവൺമെൻറ് കോളേജിൽ ക്യാമ്പസ് ശാസ്ത്ര സമിതി രൂപീകരിച്ചു. ക്യാമ്പസ് ശാസ്ത്ര സമിതി രൂപീകരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം പ്രിൻസിപ്പൽ ഡോക്ടർ ഷാജു കെ.എസ്. നിർവ്വഹിച്ചു. പരിഷത്ത് കേന്ദ്ര കമ്മിറ്റി അംഗം വി. ജി. ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകളെപ്പറ്റി ഡോ. ജിജു എ. മാത്യു ക്ലാസെടുത്തു. വൈസ് പ്രിൻസിപ്പൽ പ്രൊഫസർ ആൽബർട്ട്,അസോസിയേറ്റ് പ്രൊഫസർ ഷിജു കെ. യുവസമിതി ജില്ലാ കൺവീനർ അമൽ രവീന്ദ്രൻ, മേഖലാ സെക്രട്ടറി പി. രവീന്ദ്രൻ, അതുല്യ പി.പി. തുടങ്ങിയവർ സംസാരിച്ചു. ശാസ്ത്ര സമിതി ഭാരവാഹികളായി ആദിത്യൻ എം.പി. (ചെയർമാൻ), ശ്രീഷ്മമണി (വൈസ് ചെയ. ),അതുല്യ പി.പി. (കൺവീനർ)അജിത് പി.കെ. (ജോ. കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.
പനമ്പിള്ളി കോളേജിൽ ക്യാമ്പസ് ശാസ്ത്ര സമിതി രൂപീകരിച്ചു
