മാള: കുണ്ടും കുഴിയുമായി മാള കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് യാർഡ് തകർന്ന് പ്രവേശന കവാടത്തിൽ തന്നെ കുഴിയായി വെള്ളം കെട്ടിനിൽക്കുകയാണ് . കെ.കരുണാക രൻ മാള എം. എൽ.എയുമായിരുന്ന കാലത്ത് പ്രവർത്തനമാരംഭിച്ച മാള കെ. എസ്.ആർ.ടി.സി ഡിപ്പോ ഇ ന്ന് പരാധീനതകളുടെ പടുകുഴിയിലാണ്. അറുപതിൽപരം ബസ്സുകൾ ഉണ്ടായിരുന്ന ഡിപ്പോയിൽ ഇ ന്നുള്ളത് 30 ൽ താഴെബസുകൾ മാത്രം. വർഷങ്ങളായി പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടത്താത്തതിനാൽ ഡിപ്പോയുടെ യാർഡ് പലസ്ഥലത്തും കേടായി . ഗ്രാമ പ്രദേശങ്ങളിലേക്കുള്ള സർവീസുകൾ പലതും നിർത്തിയതായും പരാതിയുണ്ട് .ഡിപ്പോയുടെ ദയനീയാവസ്ഥ പരിഹരിക്കാൻ സത്വര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇത് സംബന്ധിച്ച് പൊതുപ്രവർത്തകനായ ഷാൻ്റിജോസഫ്‌ട്ടകത്ത് ഗതാഗത മന്ത്രിക്ക് പരാതി നൽകി.
പരാതി നൽകി
