പരിയാരം ആശ്രയ ഭവൻ സ്പെഷ്യൽ സ്കൂളിന് ബസ് അനുവദിച്ചു. പരിയാരം ആശ്രയ ഭവൻ സ്പെഷൽ സ്കൂളിന് സൗത്ത് ഇന്ത്യൻ ബാങ്ക് സിഎസ്ആർ ഫണ്ടിൽ നിന്ന് അനുവദിച്ച സ്കൂൾ ബസ് ബെന്നി ബഹനാൻ എംപി ഫ്ലാഗ് ഓഫ് ചെയ്തു സനീഷ് കുമാർ ജോസഫ് എംഎൽഎ ആശ്രയഭവൻ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് മദർലുസിന സി എസ് സി വികാരി ഫാദർ സാബു പയ്യപ്പിള്ളി,സൗത്ത് ഇന്ത്യൻ ബാങ്ക് എ ജി എം റാണി സക്കറിയ,വാർഡ് മെമ്പർ സിനി ജോയ്, പ്രിൻസിപ്പൽ സിസ്റ്റർ ഡയാന സി എസ് സി സൗത്ത് ഇന്ത്യൻ ബാങ്ക് പരിയാരം ബ്രാഞ്ച് മാനേജർ ഫെബിൻ റപ്പായി, ആശ്രയ ഭവൻ ചാരിറ്റബിൾ സൊസൈറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
പരിയാരം ആശ്രയ ഭവൻ സ്പെഷ്യൽ സ്കൂളിന് ബസ് അനുവദിച്ചു
