Channel 17

live

channel17 live

പരിയാരം ബ്ലോക്ക്‌ കോൺഗ്രസിന്റെ നേതൃത്വത്തിൽ നവ സങ്കൽപ് ചിന്തൻ ശിബിർ പഠന ക്ലാസ്സ്‌ സങ്കടിപ്പിച്ചു

പരിയാരം ബ്ലോക്ക്‌ കോൺഗ്രസിന്റെ നേതൃത്വത്തിൽ നവ സങ്കൽപ് ചിന്തൻ ശിബി ർ പഠന ക്ലാസ്സ്‌ സങ്കടിപ്പിച്ചു. ഡി സി സി പ്രസിഡന്റ്‌ ജോസ് വളളൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ എം ടി ഡേവിസ് അധ്യക്ഷത വഹിച്ചു. KPCC സെക്രട്ടറി എ പ്രസാദ് അഭിസംബോധ ന ചെയ്തു. അഡ്വക്കേറ്റ് അബ്ദുൾ റഷീദ് ആലുവ ( AICC Trainer), പി എൽ ജോമി ( author, educationalist and social activist) എന്നിവർ ക്ലാസ്സ്‌ നയിച്ചു.

എം എൽ എ സനീഷ് കുമാർ ജോസഫ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ ജന. സെക്രട്ടറിമാരായ പി കെ ഭാസി, പി കെ ജേക്കബ്, മുൻ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ ഡേവിസ് കരിപ്പായി, മണ്ഡലം പ്രസിഡന്റുമാരായ ജോർജ് വെണ്ണാട്ടുപറമ്പിൽ , പ്രിൻസ് മുണ്ടൻമാണി, എം ഒ ജോൺസൺ, രാജേഷ് മേനോത്ത് എന്നിവർ സംസാരിച്ചു. ബൂത്ത്‌ പ്രസിഡന്റുമാർ, ബി എൽ ഒ, യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ, കോൺഗ്രസ്‌ നേതാക്കന്മാർ എന്നിവർ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!