പരിയാരം മഹാത്മ ഗ്രാമവികസന സൊസൈറ്റി വാർഷിക പൊതുയോഗവും വിദ്യാഭ്യാസസമ്മേളനവും നടത്തി. ചാലക്കുടി എം. എൽ സനീഷ് കുമാർ ജോസഫ് ഉത്ഘാടനം ചെയ്തു .മഹാത്മ പ്രസിഡണ്ട് തോമസ് തെക്കെക്കര അധ്യക്ഷത വഹിച്ചു.100% വിജം നേടിയ സെ ജോർജ് സ്കൂളിന്ന് പഞ്ചായത്ത് പ്രസിഡണ്ട് മായ ശിവദാസൻഉപഹാരം സമർപ്പിച്ചു A+ നേടിയ വിദ്യാ ർത്ഥികൾക്ക് മഹാത്മയുടെ ക്യാഷ് അവാർഡും, പ്രശസ്തിപത്രവും അവാർഡ് എക്സി സയറക്ടർ ഫാദർ സിനു അരിമ്പൂപറമ്പൻ വിതരണം ചെയ്തു . സ്കൂ്ളിലെ മികച്ച വിദ്യാർത്ഥികൾക്കുള്ള വിവിധ എൻ്റോവ്മെൻ്റുകളും സ്കോളർഷിപ്പുകളും പ്രിൻസിപ്പിൾ സിജോ മാസ്റ്റർ വിതരണം ചെയ്തു. മഹാത്മ ചിൽഡ്രൻസ് ക്ലബ്ബിലെ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ പഞ്ചായത്ത് മെമ്പർമാരായ ആഗസ്ഥി പി.പി, ഷാജു മാടാന, ഡാളി വർഗിസ്, സിനിലോനപ്പൻ എന്നിവർ വിതരണം ചെയ്തു. ജോയി ചില്ലായി, ഗിനിതാ ഷാജു, വിജയൻ ഒ എസ് . എന്നിവർ പ്രസംഗിച്ചു.
പരിയാരം മഹാത്മ ഗ്രാമവികസന സൊസൈറ്റി വാർഷിക പൊതുയോഗവും വിദ്യാഭ്യാസസമ്മേളനവും നടത്തി
