Channel 17

live

channel17 live

പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

കയ്പമംഗലം മണ്ഡലംതല നവകേരള സദസുമായി ബന്ധപ്പെട്ട് വീട്ടുമുറ്റത്തെ സദസ്സ് എന്ന കുടുംബയോഗങ്ങള്‍ മണ്ഡലത്തിന്റെ വിവിധ മേഖലകളിലായി നടത്തുമെന്ന് ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ പറഞ്ഞു.

കയ്പമംഗലം മണ്ഡലംതല നവകേരള സദസുമായി ബന്ധപ്പെട്ട് വീട്ടുമുറ്റത്തെ സദസ്സ് എന്ന കുടുംബയോഗങ്ങള്‍ മണ്ഡലത്തിന്റെ വിവിധ മേഖലകളിലായി നടത്തുമെന്ന് ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ പറഞ്ഞു. കുടുംബ സദസില്‍ ക്ലാസ്സെടുക്കുന്നതിന് വേണ്ട പരിശീലനം നല്‍കുന്നതിനായി വിവിധ പഞ്ചായത്തുകളില്‍ നിന്ന് തിരഞ്ഞെടുത്ത റിസോഴ്‌സ് അംഗങ്ങള്‍ക്കായി നടത്തിയ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ. പി വെമ്പല്ലൂര്‍ എംഇഎസ് അസ്മാബി കോളേജില്‍ ചേര്‍ന്ന പരിശീലന പരിപാടിയില്‍ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ അധ്യക്ഷയായി.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ പി രാജന്‍, നിഷ അജിതന്‍, എം എസ് മോഹനന്‍, സീനത്ത് ബഷീര്‍, വിനീത മോഹന്‍ദാസ്, ടി കെ ചന്ദ്രബാബു, നവകേരളം കോഡിനേറ്ററും തൃശൂര്‍ ജില്ലാ ലേബര്‍ ഓഫീസറുമായ എന്‍ എം ജോവിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടി എസ് സജീവന്‍ മാസ്റ്റര്‍, പി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!