ഹെൽത്തി കേരളയുടെ ഭാഗമായി മേലൂർ മുരിങ്ങൂർ ബർഗർ എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷ വകുപ്പിൽ വിവരം അറിയിക്കുകയും തുടർന്ന് ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാവകുപ്പും സംയുക്തമായി പരിശോധന നടത്തി പഴകിയ ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്തു നശിപ്പിക്കുകയും ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർശ്രീമതി റീന ടി എം, ഭക്ഷ്യ സുരക്ഷ ഓഫീസർ ശ്രീമതി അനു, ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥയായ പ്രീത, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ വർഗീസ്ക്കുട്ടി, ജിനു, ശരണ്യ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
പരിശോധന നടത്തി
