കൊടകര ഗ്രാമപഞ്ചായത്തിൽ ഫ്ലാഷ്മോബും റാലിയും ഉൾപ്പെടെ വിപുലമായ പരിപാടികളോടെ പരിസ്ഥിതി ദിനം ആഘോഷമാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ വൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി ദിന റാലിയിൽ പഞ്ചായത്തംഗങ്ങൾ, ഹരിത കർമസേനാംഗങ്ങൾ, ആശ വർക്കർമാർ, അങ്കണവാടി ജീവനക്കാർ കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ ഒത്തുചേർന്നു. ഗ്രാമപഞ്ചായത്ത് ഓഫീസ് മുതൽ ചെറുവത്തൂർ ചിറ പരിസരം വരെയാണ് റാലി സംഘടിപ്പിച്ചത്. കൂടാതെ പരിപാടിയുടെ ഭാഗമായി ഹകർമസേനാംഗങ്ങൾ ഫ്ലാഷ് മോബും അവതരിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജി രജീഷ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോയ് നെല്ലിശ്ശേരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ദിവ്യാ ഷാജു, സി.ഡി.സിബി എം. എം. ഗോപാലൻ, ഹരിത കർമസേന കോ-ഓർഡിനേറ്റർ ഹഫ്സ ഷാജഹാൻ,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുനിൽകുമാർ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അക്രഡിറ്റഡ് എഞ്ചിനീയർ ജലജ രാജൻ, ഷിനി ജയ്സൺ, സനയാ സാബു, സജിനി സന്തോഷ്, ടി.വി. പ്രജിത്, അനൂപ് ജി. നായർ, ശാലു മോൻ തുടങ്ങിയവർ സംസാരിച്ചു.