Channel 17

live

channel17 live

പരിസ്ഥിതി സംരക്ഷണത്തിലെ ഗുരുവായൂർ മോഡൽ തുടരും

സംസ്ഥാന പരിസ്ഥിതി – കാലാവസ്ഥാ വ്യതിയാന വകുപ്പ് ഡയറക്ടറേറ്റ് ഏർപ്പെടുത്തിയ 2025ലെ സംസ്ഥാന പരിസ്ഥിതിമിത്രം പുരസ്‌കാരം ഗുരുവായൂർ നഗ‌രസഭയക്ക്. പരിസ്ഥിതി സംരക്ഷണ രംഗത്ത് മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന ഗ്രാമപഞ്ചായത്തുകൾ, നഗരസഭകൾ, കോർപ്പറേഷനുകൾ എന്നിവയിൽ നിന്നുമാണ് ഗുരുവായൂർ നഗരസഭ തെരഞ്ഞെടുക്കപ്പെട്ടത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

മാലിന്യ സംസ്കരണം, ജൈവവൈവിധ്യ സംരക്ഷണം, ജലസംരക്ഷണം, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ നേരിടുന്നതിനുള്ള പദ്ധതികൾ തുടങ്ങിയവയെ മാനദണ്ഡമാക്കിയാണ് പുരസ്കാരം നിർണയിച്ചിരുന്നത്.

മാലിന്യ സംസ്കരണ രംഗത്തും ഭരണ മികവിലും മാതൃകാപരമായ പ്രവർത്തനങ്ങൾ തുടരുന്ന ഗുരുവായൂരിന് സംസ്ഥാന പുരസ്‌കാരങ്ങൾ പുതുമയല്ല. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നഗരസഭയ്ക്കുള്ള സ്വരാജ് ട്രോഫി പുരസ്‌കാരം കഴിഞ്ഞ രണ്ട് തവണയും ഗുരുവായൂര്‍ നഗരസഭയെ തേടിയെത്തിയിരുന്നു. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച ഒന്നാമത്തെ നഗരസഭയായി തെരഞ്ഞെടുക്കപ്പെട്ടതും ഗുരുവായൂരായിരുന്നു.

പുരസ്‌കാരം ഇന്ന് (05-06-2025) തിരുവനന്തപുരത്ത് നടക്കുന്ന ലോക പരിസ്ഥിതിദിനാചരണത്തിന്റെ സംസ്ഥാനതല ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിക്കും.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!