Channel 17

live

channel17 live

പറപ്പൂക്കര എല്‍.പി. സ്‌കൂളില്‍ ഇനിമുതല്‍ പ്രഭാത ഭക്ഷണവും

പറപ്പൂക്കര എല്‍. പി. സ്‌കൂളിലെ കുട്ടികള്‍ക്ക് ഇനി മുതല്‍ പ്രഭാത ഭക്ഷണം പഞ്ചായത്ത് നല്‍കും. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് എല്‍. പി. സ്‌കൂളിലെ കുട്ടികള്‍ക്ക്് പ്രഭാതഭക്ഷണം നല്‍കുന്നത്. ഇരിങ്ങാലക്കുട ഉപജില്ലയില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രഭാതഭക്ഷണം നല്‍കുന്ന ആദ്യത്തെ പഞ്ചായത്ത് ആയി പറപ്പൂക്കര. ആദ്യഘട്ടത്തില്‍ 1.15 ലക്ഷം രൂപ ചെലവില്‍ കുടുംബശ്രീയുടെ സഹായത്തോടെയാണ് ഭക്ഷണം വിതരണം ചെയ്യുക. പ്രഭാത ഭക്ഷണം നല്‍കുന്നതിന്റെ ഉദ്ഘാടനം കെ. കെ. രാമചന്ദ്രന്‍ എം എല്‍ എ നിര്‍വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ഇ. കെ. അനൂപ് അധ്യക്ഷനായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എന്‍.എം. പുഷ്പാകരന്‍, കെ.സി. പ്രദീപ്, ബീന സുരേന്ദ്രന്‍, എം. കെ. ശൈലജ ടീച്ചര്‍, ബ്ലോക്ക് മെമ്പര്‍ റീന ഫ്രാന്‍സിസ്, കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സരിത തിലകന്‍, സത്യപാലന്‍ മാസ്റ്റര്‍, മഹേഷ് കുമാര്‍, പി.ടി.എ പ്രസിഡന്റ് യു. കെ മിനി എന്നിവര്‍ സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!