പറപ്പൂക്കര പഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തിൽ കർഷകദിനവും കർഷകരെ ആദരിക്കുന്ന ചടങ്ങും നടന്നു.
പറപ്പൂക്കര പഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തിൽ കർഷകദിനവും കർഷകരെ ആദരിക്കുന്ന ചടങ്ങും നടന്നു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇ. കെ. അനൂപ് അധ്യക്ഷനായി.പഞ്ചായത്തിലെ വിവിധ കർഷകരെ ചടങ്ങിൽ ആദരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. കെ. ഷൈലജ ടീച്ചർ, കാർത്തിക ജയൻ, പി. ടി. കിഷോർ, കെ. സി. പ്രദീപ്, ബീന സുരേന്ദ്രൻ, എൻ. എം. പുഷ്പാകരൻ, റീന ഫ്രാൻസിസ്, ഡേവിസ് പൊഴേലി പറമ്പിൽ,ആർ. ഉണ്ണികൃഷ്ണൻ, കെ. രാജേഷ്, കൃഷി ഓഫീസർ അമൃത നിഷാന്ത്, പഞ്ചായത്ത് സെക്രട്ടറി ജി. സബിത തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.