റെയിൽവേസ്റ്റേഷൻ റോഡിൽ പറയൻ തോടിന് കുറുകെ പുതിയ പാലം നിർമ്മിക്കുന്നതിന്റെ ഭാഗമായ് മാറ്റിയ വാട്ടർ അതോറിറ്റിയുടെ 300mm കുടിവെള്ള പൈപ്പ് പുനസ്ഥാപിച്ചു.
ചാലക്കുടി: തച്ചുടപറമ്പ് – റെയിൽവേസ്റ്റേഷൻ റോഡിൽ പറയൻ തോടിന് കുറുകെ പുതിയ പാലം നിർമ്മിക്കുന്നതിന്റെ ഭാഗമായ് മാറ്റിയ വാട്ടർ അതോറിറ്റിയുടെ 300mm കുടിവെള്ള പൈപ്പ് പുനസ്ഥാപിച്ചു. മാസങ്ങൾക്ക് മുമ്പ് പഴയ പാലം പൊളിച്ച അവസരത്തിലേക്ക് നിലവിലുണ്ടായിരുന്ന പൈപ്പ് മാറ്റേണ്ടി വന്നത്.
ഇതിനെ തുടർന്ന് തച്ചുടപറമ്പ്, ഈനാർകുളം, ആശ്രമം റോഡ് പ്രദേശങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങിയിരുന്നു.താല്കാലികമായി ഹൈ ലെവൽ കുടിവെള്ള പദ്ധതിയിൽ നിന്നും ഈ ഭാഗത്തേക്ക് കണക്ഷൻ കൊടുത്തെങ്കിലും, അത് പൂർണ്ണതോതിൽ വെള്ളം എത്തുന്നതിന് സാധിക്കാതെ വന്നു. പിന്നീട് ടാങ്കർ ലോറി വഴിയാണ് നഗരസഭ ഈ പ്രദേശങ്ങളിലെ വീടുകളിൽ ദിവസേന വെള്ളം എത്തിച്ചു കൊടുത്തത്.
റെയിൽവേ സ്റ്റേഷൻ ഭാഗത്തു നിന്നുള്ള പൈപ്പ് ലൈൻ പുനസ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപയാണ് വാട്ടർ അതോറിറ്റി ചിലവ് കണക്കാക്കിയത്. ഈ തുക അടക്കാൻ നഗരസഭ തീരുമാനിച്ച കാര്യം വാട്ടർ അതോറിറ്റിയെ അറിയിച്ച ഉടൻ തന്നെ പൈപ്പ് ലൈൻ പുനസ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചു.
ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രവൃത്തി പൂർത്തിയാക്കിയതോടെ ഈ പ്രദേശങ്ങളിലേക്കുള്ള കുടിവെള്ള വിതരണം സുഗമമായ്. പാലം നിർമാണം ആരംഭിക്കുന്ന ഘട്ടത്തിലും , വാട്ടർ അതോറിറ്റി പഴയ പൈപ്പ് മാറ്റുന്നതിന് അടിയന്തിര നടപടികൾ സ്വീകരിച്ചിരുന്നു.