പി വെമ്പല്ലൂര്‍ ഗവ. ഫിഷറീസ് എല്‍.പി സ്കൂളില്‍ ‘പറവകള്‍ക്കൊരിറ്റ് കുടിനീര്’ എന്ന പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎല്‍എ.
കടുത്ത വേനലില്‍ ഓരോ ദിവസവും ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ വാട്ടര്‍ ബെല്‍ മുഴക്കി വിദ്യാര്‍ത്ഥികളെ വെള്ളം കുടിക്കാന്‍ ഓര്‍മ്മപ്പെടുത്തുന്നതിനോടൊപ്പം ഓരോ വിദ്യാലയ മുറ്റത്തും പക്ഷികള്‍ക്ക് വെള്ളം കുടിക്കുവാനുള്ള ഒരു ഇടം സൃഷ്ടിക്കണമെന്ന് ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ ആവശ്യപ്പെട്ടു. പി വെമ്പല്ലൂര്‍ ഗവ. ഫിഷറീസ് എല്‍.പി സ്കൂളില്‍ ‘പറവകള്‍ക്കൊരിറ്റ് കുടിനീര്’ എന്ന പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎല്‍എ.
ചടങ്ങില്‍ ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ് മോഹനന് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ പ്രകാശിനി മുല്ലശ്ശേരി, പ്രധാന അദ്ധ്യാപിക വി.എസ് ശ്രീജ, പി ടി എ പ്രസിഡണ്ട് അന്‍സില്‍ പുന്നിലത്ത്, മദര്‍ പി ടി എ പ്രസിഡണ്ട് കൃഷ്ണേന്ദു, ബി ആര് സി കോഡിനേറ്റര്‍ സി.ആര് ആദി, വിദ്യാലയ വികസന സമിതി അംഗങ്ങളായ സി.എ രാമചന്ദ്രന്, സെയ്തു പുന്നിലത്ത്, അധ്യാപികമാരായ കെ.എ അനീഷ, കെ.എസ് ദിവ്യ, സി.എം നിമ്മി, കെ.ആര് സുരഭി, കെ.യു കൃഷ്ണ വേണി തുടങ്ങിയവര്‍ സംസാരിച്ചു.