ടുഗെതർ ഫോർ തൃശ്ശൂർ പദ്ധതിയുടെ ഭാഗമായി തൃശ്ശൂർ കോർപ്പറേഷനിലെ പെരിങ്ങാവ് ഡിവിഷനിലെ അതിദാരിദ്ര്യ കുടുംബങ്ങൾക്ക് പലവ്യഞ്ജനകിറ്റ് വിതരണം ചെയ്തു.
ടുഗെതർ ഫോർ തൃശ്ശൂർ പദ്ധതിയുടെ ഭാഗമായി തൃശ്ശൂർ കോർപ്പറേഷനിലെ പെരിങ്ങാവ് ഡിവിഷനിലെ അതിദാരിദ്ര്യ കുടുംബങ്ങൾക്ക് പലവ്യഞ്ജനകിറ്റ് വിതരണം ചെയ്തു. ദയ ആശുപത്രിയുമായി ചേർന്നാണ് സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം ചെയ്തത്.
പെരിങ്ങാവ് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ മേയർ എം.കെ. വർഗ്ഗീസ് കിറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു. ദയ ആശുപത്രി ഡയറക്ടർ എം.എം. അബ്ദുൾ ജബ്ബാർ ആമുഖ പ്രഭാഷണം നടത്തി.തൃശ്ശൂർ കോർപ്പറേഷൻ വിദ്യാഭ്യാസ – കായിക കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ.എ. ഗോപകുമാർ, ദയ ആശുപത്രി അഡ്മിനിസ്ട്രേറ്റർ കെ. ജയരാജൻ, സീനീയർ മാനേജർ അനീഷ് തുടങ്ങിയവർ പങ്കെടുത്തു.