പരിയാരം : വി.എഫ് സി.കെ യുടെ വേളൂക്കരയിൽ സ്ഥാപിതമായ പഴം പച്ചക്കറി സംസ്ക്കരണ ഫാക്ടറി തുറന്ന് പ്രവർത്തിക്കുക കഴിഞ്ഞ എൽ.ഡി.ഫ് ഭരണസമയത്ത് സ്ഥാപിതമായ പഴം പച്ചക്കറി സംസ്കരണ ഫാക്ടറി ഇപ്പോഴത്തെ കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം കഴിച്ചിട്ട് രണ്ടര വർഷം ആകുന്നു. .ഇതിനാവശ്യമായ മിഷനറികൾ എല്ലാം എത്തിയിട്ടും ധാരാളം പേർക്ക് തൊഴിൽ നൽകാൻ സാധിക്കുന്ന ഈ സംരംഭം തുടങ്ങാൻ സാധിക്കാത്തത് സർക്കാരിന്റ പരാജയമാണ് എന്ന് കിസാൻ സഭ പഞ്ചയാത്ത് സമ്മേളനം വലയിരുത്തി എത്രയും വേഗം ഫാക്ടറി തുറന്ന് പ്രവർത്തിക്കണമെന്ന് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു സമ്മേളനം കിസാൻ സഭ മണ്ഡലം സെക്രട്ടറി സി. മധുസൂധനൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.തോമാസ് അധ്യക്ഷനായിരുന്നു. സിപിഐ ലോക്കൽ സെക്രട്ടറി വി.എം. ടെൻസൻ . കെ.ആർ സജീവൻ കെ.പി. ജോണി പി.ജെ. വർഗ്ഗീസ്, രാധാകൃഷ്ണൻ കെ.എസ്, ജോയ് ചില്ലായി ടി.എസ് ബാബു എന്നിവർ സംസാരിച്ചു.പ്രസിഡന്റായി കെ.ജെ.തോമാസിനെയും സെക്രട്ടറിയായി കെ.പി. ജോണിയെയും സമ്മേളനം തെരെഞ്ഞെടുത്തു
പഴം പച്ചക്കറി സംസ്കരണ ഫാക്ടറി തുറന്ന് പ്രവർത്തിക്കുക
