കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തിന്റെ പഴഞ്ഞി എംജി റോഡ് കുടിവെള്ള പദ്ധതി എ സി മൊയ്തീന്‍ എം എല്‍ എ നാടിന് സമര്‍പ്പിച്ചു.
കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തിന്റെ പഴഞ്ഞി എംജി റോഡ് കുടിവെള്ള പദ്ധതി എ സി മൊയ്തീന്‍ എം എല്‍ എ നാടിന് സമര്‍പ്പിച്ചു. പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ നിന്നും 11 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി പ്രാവര്‍ത്തികമാക്കിയത്. അമ്പതോളം കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് ഇതോടെ പരിഹാരമാകും. 50,000 ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കാണ് നിര്‍മ്മിച്ചത്. 44 വീടുകളിലേക്കുള്ള കണക്ഷന്‍ പൂര്‍ത്തീകരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ എസ് രേഷ്മ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എന്‍ കെ ഹരിദാസന്‍, ടി എസ് മണികണ്ഠന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് യദുകൃഷ്ണന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷീജ സുഗതന്‍, മിന്റോ റെനി, ബിന്ദു മനോഹരന്‍ പഞ്ചായത്ത് അംഗങ്ങളായ കെ ടി ഷാജന്‍, പ്രദീപ് കൂനത്ത്, കുമാരി സിന്ധു, ഭൂജലവകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ ധര്‍മ പ്രകാശ്, കുടിവെള്ള പദ്ധതിയുടെ ഭാരവാഹികളായ സിനീഷ് വി എസ്, സൂരജ് വി എസ്, ജോബ് വാഴപ്പിള്ളി വാര്‍ഡ് മെമ്പര്‍ ബബിത ഫിലോ പഞ്ചായത്ത് സെക്രട്ടറി ശ്രീജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.