പഴഞ്ഞി ഗവ. വി.എച്ച്.എസ്.ഇ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.
പഴഞ്ഞി ഗവ. വി.എച്ച്.എസ്.ഇ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനായി. പഴഞ്ഞി ഗവ. വി.എച്ച്.എസ്.ഇ അങ്കണത്തില്‍ നടന്ന സ്‌കൂള്‍തല ചടങ്ങില്‍ എ.സി മൊയ്തീന്‍ എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ് അധ്യക്ഷയായി. പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ ആശ പദ്ധതി വിശദീകരിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും 1.5 കോടി രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. എ.സി മൊയ്തീന്‍ എംഎല്‍എ യുടെ ശ്രമഫലമായാണ് തുക ലഭ്യമായത്.
ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.എസ് രേഷ്മ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.കെ ഹരിദാസന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എസ് മണികണ്ഠന്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബിന്ദു മനോഹരന്‍, വാര്‍ഡ് മെമ്പര്‍ കെ.ടി ഷാജന്‍, ഡിഡിഇ ഷാജി മോന്‍, പി ടി എ ഭാരവാഹികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.