പഴയ നഗരസഭ ഓഫീസ് കെട്ടിടത്തിൻെ ഏറ്റവും മുകൾ ഭാഗത്തെ കോൺക്രീറ്റിൻ്റെ ഒരു ഭാഗം നിലം പതിച്ചു. തിരക്കൊഴിഞ്ഞ സമയമായതിനാൽ വൻ അപകടം ഒഴിവായി ജീർണ്ണിച്ച ഓഫീസ് കെട്ടിടത്തിൻ്റെ അവസ്ഥ പല ആവർത്തി നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നതാണ്. നിരവധി പ്രാവശ്യം ഇതേ ആവശ്യം ഉന്നയിച്ച് സമരം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഒട്ടനവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ പല ഭാഗങ്ങളും ജീർണ്ണിച്ച് ആൽമരങ്ങൾ വളർന്ന അവസ്ഥയിലാണ്. പുതുക്കി പണിയുന്നതിന് ബല പരിശോധനയുമായി ബന്ധപെട്ട് തൃശൂർ എഞ്ചിനീയറിംഗ് കോളേജിൻ്റെ സർട്ടിഫിക്കറ്റ് കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷം മൂന്നര പിന്നിട്ടു. ഏത് സമയത്തും വൻ അപകടസാധ്യതയാണ് ഇപ്പോഴും നിലനിൽക്കുന്നത് കെട്ടിടത്തിൻ്റെ പിന്നാമ്പുറങ്ങളിലും, ഹാളുകളിലും ഹരിതകർമ്മസേന ശേഖരിച്ച് കൊണ്ട് വന്ന പ്ലാസ്റ്റിക്ക് കൂട്ടിയിട്ട് മാലിന്യമലയാക്കിയിരിക്കുകയാണ് ഒരു തീപ്പൊരി വീണാൽ പ്രദേശം കത്തി ചാമ്പലാകും അടർന്ന് വീണ കെട്ടിട ഭാഗവും, മാലിന്യകൂമ്പാരവും പ്രതിപക്ഷ കൗൺസിലർമാർ സന്ദർശിച്ചു. തുടർന്ന് ചേർന്ന യോഗം പ്രതിപക്ഷ നേതാവ് ടി വൈ ഏല്യാസ് ഉദ്ഘാടനം ചെയ്തു.
പഴയ നഗരസഭ കെട്ടിടത്തിൻ്റെ കോൺക്രീറ്റ് ഭാഗം അടർന്ന് വീണു; ദുരന്തം ഒഴിവായി
