Channel 17

live

channel17 live

പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കാൻ അടിയന്തിര നടപടി ഉണ്ടാകണമെന്ന്മാള ജുമാ മസ്ജിദ് മാള ഐ എസ് ടി ജുമാ മസ്ജിദ് കമ്മറ്റികളുടെ സംയുക്ത ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ആവശ്യപ്പെട്ടു

വടി കൊടുത്ത് അടി വാങ്ങുകയായിരുന്നു എന്നത് കള്ള പ്രചരണമാണെന്ന്‌ സമ്മേളനം ഉദ്ഘാടനം ചെയ്ത ഇമാം സുബൈർ മന്നാനി വിശദീകരിച്ചു.

മാള: പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കാൻ അടിയന്തിര നടപടി ഉണ്ടാകണമെന്ന് മാള ജുമാ മസ്ജിദ് മാള ഐ എസ് ടി ജുമാ മസ്ജിദ് കമ്മറ്റികളുടെ സംയുക്ത ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ആവശ്യപ്പെട്ടു.വടി കൊടുത്ത് അടി വാങ്ങുകയായിരുന്നു എന്നത് കള്ള പ്രചരണമാണെന്ന്‌ സമ്മേളനം ഉദ്ഘാടനം ചെയ്ത ഇമാം സുബൈർ മന്നാനി വിശദീകരിച്ചു. മഹല്ല് പ്രസിഡണ്ട് എ.എ അഷ്റഫ് അധ്യക്ഷത വഹിച്ചു .ഐ .എസ് .ടി ഇമാം ഇഹ്സാൻ ഐനി പ്രഭാഷണം നടത്തി. ഭാരവാഹികളായ മഹല്ല് സെക്രട്ടറി എ.എ. അബ്ദുൽ നാസർ, വി.എം സാജുദ്ദീൻ, എ.എ. ത്വാഹാ ഹഫീസ്, ടി.എ.മുഹമ്മദ് മൗലവി, വി.എസ്. അബ്ദുൽ ജമാൽ ,എൻ.കെ സൈഫുദ്ദീൻ, പി.എ ഷാനവാസ്, എ.എ അബ്ദുൽ നാസർ, ശോഭിയ ഷാക്കിർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!