കാറളം ഗ്രാമപഞ്ചായത്തിലെ വെള്ളാനി ഗുരുഭവൻ എ.എൽ.പി സ്കൂളിൽ പാചകപ്പുരയുടെ നിർമാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ ഉപയോഗിച്ചാണ് പാചകപ്പുര നിർമ്മിക്കുന്നത്.
കാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലൻ മുഖ്യാതിഥിയായി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എസ് രമേഷ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സുനിത മനോജ്, കാറളം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജഗതി കായംപുറത്ത്, സ്കൂൾ പ്രധാന അധ്യാപിക പി ആർ സുഷമ, വാർഡ് മെമ്പർമാരായ ജ്യോതി പ്രകാശ്, സീമ പ്രേംരാജ്, അംബിക സുഭാഷ്, സ്കൂൾ മാനേജർ രാജൻ മുളങ്ങാടൻ, പിടിഎ പ്രസിഡന്റ് ബിജു ഏറാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.