Channel 17

live

channel17 live

പാടം നികത്തല്‍: കര്‍ശന നടപടി സ്വീകരിക്കും – മന്ത്രി കെ. രാജന്‍

കോനിക്കരയ്ക്കും മണ്ണാവിനും ഇടയിലുള്ള സ്വകാര്യ വ്യക്തിയുടെ പാടം മാലിന്യം തള്ളി നികത്തിയ സംഭവത്തില്‍ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. പാടത്തെ മാലിന്യം പ്രദേശത്തെ തോടുവഴി മണലിപ്പുഴയിലേക്ക് എത്താന്‍ സാധ്യതയണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കെ. രാജന്‍ പറഞ്ഞു. കൃഷി, റവന്യൂ, പോലീസ്, ആരോഗ്യം തുടങ്ങി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സമഗ്ര പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. പ്രദേശം പൂര്‍വ സ്ഥിതിയിലാക്കാന്‍ നടപടി എടുക്കും. ഇതുമായി ബന്ധപ്പെട്ട ചെലവ് റവന്യൂ റിക്കവറി വഴി തിരിച്ചെടുക്കാനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടു പോകും.

കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ, തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ്, പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍, എ.ഡി.എം ടി.മുരളി, പഞ്ചായത്ത് അംഗങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍, കൃഷി ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ സന്ദര്‍ശനത്തില്‍ അനുഗമിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!