Channel 17

live

channel17 live

പാടശേഖരങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള വളപ്രയോഗം തുടങ്ങി

പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ പാടശേഖരങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള വളപ്രയോഗം തുടങ്ങി. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കാര്‍ഷികവികസന കര്‍ഷക ക്ഷേമവകുപ്പ് എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നെല്‍കൃഷിയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള വളപ്രയോഗം ആരംഭിച്ചത്.

നെടുമ്പാള്‍ ധനുകുളം പാടശേഖരത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രന്‍ അധ്യക്ഷയായി. പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.എം. പുഷ്പാകരന്‍, റീന ഫ്രാന്‍സിസ്, കൃഷി ഓഫീസര്‍ അമൃത നിഷാന്ത്, വകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!