തൃശ്ശൂർ: വിദ്യാഭ്യാസ ഗവേഷകനും അധ്യാപകനുമായ ഡോ.ടി.പി.കലാധരൻ രചിച്ച ‘ പാഠം ഒന്ന്; അധ്യാപനം സർഗ്ഗാത്മകം ‘ എന്ന പുസ്തകം പ്രൊഫ.സി.രവീന്ദ്രനാഥ് പ്രകാശനം ചെയ്തു.’തുല്യത,ഗുണത, അധ്യാപനസർഗാത്മകത’ എന്ന വിഷയമവതരിപ്പിച്ച് അദ്ദേഹം സെമിനാർ ഉദ്ഘാടനവും നിർവഹിച്ചു. ജ്ഞാനോത്പാദനമാകണം വിദ്യാഭ്യാസത്തിൻ്റെ അത്യന്തികലക്ഷ്യമെന്ന്
പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. കേവല ജ്ഞാനോത്പാദനമല്ല, അന്ധവിശ്വാസമില്ലാത്ത സമൂഹസൃഷ്ടിയാകണം പുരോഗമന വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം. ചൂഷണവും ജനാധിപത്യവിരുദ്ധതയുമുള്ള നിലനിൽക്കുന്ന വ്യവസ്ഥയോട് വിമർശനമുണ്ടാക്കുക എന്നതും നിലവിലുള്ള വ്യവസ്ഥയെ മാറ്റാനുള്ള മനസ്സുണ്ടാണ്ടാക്കുക എന്നതുമാണ് പുരോഗമന വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം. വിദ്യാർത്ഥിയുടെ മനസ്സിനെ അറിവിൻ്റെ പ്രഭവസ്ഥാനത്തേക്ക് നയിക്കാൻ ശേഷിയുള്ള ആളാകണം യഥാർത്ഥ അധ്യാപകൻ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് ടി.കെ.മീരാഭായ് അധ്യക്ഷത വഹിച്ചു. ടി.എസ്.സജീവൻ, ടി.ടി.പൗലോസ്, എസ്.സൈജ, മനോജ് കോട്ടക്കൽ, വി.മനോജ്, ടി.വി.മദന മോഹൻ, ഡോ.ഡി.ശ്രീജ, ഡോ.എൻ.ജെ.ബിനോയ്, പ്രൊഫ.സി.വിമല, സാജൻ ഇഗ്നേഷ്യസ്, എൻ.ആർ.രമേഷ് ബാബു, ഡോ.ആസിഫ് ഇക്ബാൽ, സി.എം.ജുഗ്നു, സി.കെ.ബേബി, എം.വി.ഗംഗാധരൻ ഡോ.ടി.പി.കലാധരൻ, എന്നിവർ സംസാരിച്ചു.