കാര്‍മല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ 2024-2025 അധ്യയന വര്‍ഷത്തിലെ കേരളപ്പിറവി നവംബര്‍ ഒന്നിന് വളരെ വിപുലമായ രീതിയില്‍ ആഘോഷിച്ചു. കേരള സംസ്ക്കാരത്തിന്റെ പാതയില്‍ നിന്നും മാറി സഞ്ചരിച്ചു കൊണ്ടിരിക്കുന്ന പുതുതല മുറയ്ക്ക് കേരളത്തിന്റെ കാര്‍ഷിക സംസ്ക്കാരവുമായി ബന്ധപ്പെട്ട അറിവു നല്കുന്ന ക്ലാസ് സംഘടിപ്പിച്ചു. പാലക്കാട് ജില്ല മഹിള കിസാന്‍ സശാക്തികരണ പരിയോജന കോഡിനേറ്റര്‍ ശ്രീമതി കവിത എസ് കുട്ടികള്‍ക്ക് കൃഷി പാഠങ്ങള്‍ പകര്‍ന്നു നല്കി. കൃഷി, പരിസ്ഥിതി സംരക്ഷണം, നാടന്‍ ജൈവ കാര്‍ഷികരീതികള്‍ തുടങ്ങിയ വിഷയങ്ങളില്‍ കുട്ടികളുമായി സംവദിച്ചു. കാര്‍മ്മല്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ റവ.ഫാദര്‍ ജോസ് താണിക്കല്‍ CMI കുട്ടികള്‍ക്ക് കേരളപ്പിറവി ആശംസകള്‍ നേര്‍ന്നു.
പാഠം – 1 പാടത്തേക്ക് – കേരളപിറവിദിനത്തില്‍ കൃഷിപാഠങ്ങളുമായി കാര്‍മല്‍ വിദ്യാര്‍ത്ഥികള്‍
