മൂന്നു ദിവസങ്ങളിലായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നടന്നു വരുന്ന സച്ചിദാനന്ദം കാവ്യോത്സവം അവസാന ദിനം അപർണ്ണ അനീഷിൻ്റെ സ്വാഗത കാവ്യത്തോടെ ആരംഭിച്ചു. ഡോ.സി.രാവുണ്ണി സ്വാഗതം പറഞ്ഞു. ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ.ആർ.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. മലയാളത്തിൻ്റെ തലമുതിർന്ന തലമുറയായ എം.മുകുന്ദൻ, സാറ ജോസഫ്, സുനിൽ പി.ഇളയിടം, കെ.വി.രാമകൃഷ്ണൻ,അശോകൻ ചരുവിൽ, ടി.ഡി.രാമകൃഷ്ണൻ എന്നിവരെല്ലാം ചേർന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു. പാണ്ഡിത്യവും സർഗ്ഗാത്മകതയും സച്ചിദാനന്ദനിൽ ഒരുപോലെ സമന്വയിക്കപ്പെടുന്നു. പല തലമുറകളെ മുന്നിൽനിന്നാനയിച്ച ഗുരുവാണദ്ദേഹം എന്ന് എം.മുകുന്ദൻ അഭിപ്രായപ്പെട്ടു. റവ.ഫാ. ഡോ. ടെജി കെ.തോമസ് , പ്രൊഫ.കെ.ജെ.തോമസ് എന്നിവർ ഗുരുവന്ദനം നടത്തി. കരിവെള്ളൂർ മുരളി , വിജയരാജമല്ലിക, മുരളി വെട്ടത്ത്, എന്നിവർ ആശംസകളർപ്പിച്ചു. സച്ചിദാനന്ദന്റെ പുതിയ പുസ്തകങ്ങൾ ഡോ.ആർ.ബിന്ദു , സി.പി.അബൂബക്കർ, എം.മുകുന്ദൻ എന്നിവർ പ്രകാശനം ചെയ്തു .ഷീജ വക്കം, ജോസിൽ സെബാസ്റ്റ്യൻ , രമ്യരാമൻ, അനീഷ് എം. എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. റെജില ഷെറിൻ നന്ദി പ്രകാശിപ്പിച്ചു.
കാവ്യസംവാദത്തിൽ പി.എൻ. ഗോപീകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ.കിട്ടൻ, ഡോ.മോളി ജോസഫ് ,ഡോ. ഗീത നമ്പൂതിരിപ്പാട് എന്നിവർ പ്രസംഗിച്ചു. റീബ പോൾ നന്ദി പ്രകാശിപ്പിച്ചു. പ്രമുഖകവികൾ പങ്കെടുത്ത കാവ്യമഴയിൽ പ്രൊ.വി.ജി.തമ്പി അദ്ധ്യക്ഷത വഹിച്ചു.ഡോ.ജെൻസി കെ.എ. സ്വാഗതം പറഞ്ഞു .എൻ.എസ്.സുമേഷ്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.ആർ.ടോണി , എസ്.ജോസഫ്, എം.ആർ.രേണുകുമാർ , എൻ.പി.ചന്ദ്രശേഖരൻ , ശ്രീകുമാർ കരിയാട്, ജയകുമാർ ചെങ്ങമനാട്, എം.ആർ.വിഷ്ണുപ്രസാദ്, സുകുമാരൻ ചാലിഗദ്ധ, ഇ.സന്ധ്യ, അസിം താന്നിമൂട്, ജിതേഷ് വേങ്ങൂർ, നിഷ നാരായണൻ, ബിജു റോക്കി എന്നിവർ കാവ്യവർഷത്തിൽ കവിതകൾ വർഷിച്ചു.സൗഭിക രതീഷ് നന്ദി പ്രകാശിപ്പിച്ചു.
ബഹു.ഉന്നതവിദ്യാഭ്യാസ സാമൂഹ്യ നീതിവകുപ്പു മന്ത്രി ഡോ.ആർ.ബിന്ദു , കെ.സച്ചിദാനന്ദൻ, എം.സ്വരാജ് , ഡോ.സി.രാവുണ്ണി എന്നിവർ ചേർന്ന് സുധീഷ് ചന്ദ്രൻ സഖാവിന്റെ നോവെല്ലയുടെ കവർ പ്രകാശനം നടത്തി. സച്ചിദാനന്ദനും എം.സ്വരാജും ചേർന്നുനയിച്ച സ്നേഹസംവാദത്തിൽ ദീപ രാജ് സ്വാഗതകാവ്യം ആലപിച്ചു.റഷീദ് കാറളം സ്വാഗതം പറഞ്ഞു. മുരളി നടയ്ക്കൽ പ്രസംഗിച്ചു. സച്ചിദാനന്ദന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളും സതീർത്ഥ്യരും ശിഷ്യരും അടങ്ങുന്ന വലിയ ജനാവലി വിവിധ സെഷനുകൾക്ക് സാക്ഷ്യം വഹിച്ചു.