കൊരട്ടി പഞ്ചായത്ത് : പാറക്കൂട്ടം ഹരിത വാർഡും ഹരിത ഗ്രന്ഥാലയം പ്രഖ്യാപനം നടത്തി പാറക്കൂട്ടം. കൊരട്ടി പഞ്ചായത്തിനെ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി വാർഡ് 3 പാറക്കൂട്ടത്തിനെയും, പാറക്കൂട്ടം ജനകീയ വായനശലയെയും യഥാക്രമം ഹരിത വാർഡായും ഹരിത ഗ്രന്ഥാലയം ആയി പ്രഖ്യാപിച്ചു. പ്രഖ്യാപനത്തിൻ്റെ ഉദ്ഘാടനം ചാലക്കുടി താലൂക്ക് ലൈബ്രററി കൗൺസിൽ പ്രസിഡൻ്റ് സി. ഡി പോൾസൻ നിർവ്വഹിച്ചു. ജനകീയ വായനശാല പ്രസിഡൻ്റ് ശ്രീജ വിധു അധ്യക്ഷത വഹിച്ചു. കൊരട്ടി പഞ്ചായത്ത് വികസന ചെയർമാൻ അഡ്വ കെ ആർ സുമേഷ് മുഖ്യപ്രഭാഷണം നടത്തി. പ്രശസ്ത ചിത്രക്കാരൻ സുരേഷ് മുട്ടത്തി മുഖ്യാഥിതിയായി. പ്രഖ്യാപനത്തിൻ്റെ ഭാഗമായി വാർഡ് തല ശുചിത്വ സന്ദേശ റാലി , പൊതു ശുചിത്വ പ്രതിജ്ഞ, ഹരിത ആരാമം, ഹരിത ഗ്രന്ഥാലയ പ്രഖ്യാപനം, പൊതു ശുചീകരണം, ബയോബിൻ സ്ഥാപനം, ബോട്ടിൽ ബൂത്ത് സ്ഥാപിക്കൽ എന്നിവ സംഘടിപ്പിച്ചു. എണ്ണാകുളം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ വിധു എ മെനോൻ,ഫിൻ്റ ആൻ്റോ, സൂബിലാൽ പ്രഭാകരൻ , കലേഷ് ടി. എസ്, ഷൈജു ഇ.സി. എന്നിവർ പ്രസംഗിച്ചു.
പാറക്കൂട്ടം ഹരിത വാർഡും ഹരിത ഗ്രന്ഥാലയം പ്രഖ്യാപനം നടത്തി
