Channel 17

live

channel17 live

പാറക്കൂട്ടത്ത് വയോജനങ്ങൾക്കായി എൽഡേഴ്സ് ഹെവൻ പദ്ധതിക്ക് തുടക്കമായി

കൊരട്ടി പഞ്ചായത്തിലെ പകൽ വീടുകൾ കേന്ദ്രീകരിച്ച് എൽഡേഴ്സ് ഹെവൻ പദ്ധതിക്ക് തുടക്കമായി.

കൊരട്ടി: കൊരട്ടി പഞ്ചായത്തിലെ പകൽ വീടുകൾ കേന്ദ്രീകരിച്ച് എൽഡേഴ്സ് ഹെവൻ പദ്ധതിക്ക് തുടക്കമായി. പൊങ്ങം നൈപുണ്യ കോളേജും ആയി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയിൽ വയോജനങ്ങൾക്കായി പകൽ വീടുകളിൽ യോഗ പരിശീലനം, ചിരി ക്ലബ്ബ്, മന:ശാസ്ത്ര ക്ലാസ്സുകൾ, ഫിസിയോ തെറാപ്പിസ്റ്റുകളുടെ സേവനം, വയോജന ഉല്ലാസ യാത്രകൾ, വിശേഷാദിനങ്ങളിൽ ആഘോഷങ്ങൾ എന്നിവയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. പാറക്കൂട്ടം പകൽ വീട്, വഴിച്ചാൽ പകൽ വീട് എന്നിവയാണ് വയോജനന സൗഹൃദ പദ്ധതി ആദ്യ ഘട്ടത്തിൽ നടപ്പിലാക്കുന്നത്. വയോജന സൗഹൃദ എൽഡേഴ്സ് ഹെവൻ പദ്ധതിയുടെ ഉദ്ഘാടനം കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു നിർവ്വഹിച്ചു. പൊങ്ങം നൈപുണ്യ കോളേജ് പ്രിൻസിപ്പൽ റവ.ഫാ.പോളച്ചൻ അധ്യക്ഷത വഹിച്ചു. വയോജനങ്ങൾക്കുള്ള കർക്കിടക കഞ്ഞി കിറ്റ് വിതരണം കൊരട്ടി പഞ്ചായത്ത് വികസന സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ അഡ്വ കെ.ആർ സുമേഷ് നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി, പഞ്ചായത്ത് മെമ്പർമാരായ റെയ്മോൾ ജോസ്,ജിസ്സി പോൾ, വർഗ്ഗീസ് പയ്യപ്പിള്ളി, ഗ്രേസ്സി സ്ക്കറിയ, നൈപുണ്യ കോളേജ് ഡീൻ ജോയി ജോസഫ് പുതുശ്ശേരി, ചന്ദ്രൻ പാറക്കൂട്ടം, സി.വി. മോഹനൻ എന്നിവർ പ്രസംഗിച്ചു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!