കൊടകര ജൂലൈ 19, 2025 : തേശ്ശേരി-ചീക്കാ മുണ്ടി പാലത്തിന്റെ നിർമ്മാണത്തിൽ ഉണ്ടായ കാലതാമസത്തെ ചോദ്യം ചെയ്തുകൊണ്ട്, കൊടകര പഞ്ചായത്തിൽ ട്വന്റി20 പാർട്ടി ഇന്ന് വൈകിട്ട് 5 മണിക്ക് ശക്തമായ പ്രക്ഷോഭം നടത്തി. 8, 9, 10 വാർഡുകളിലെ നിവാസികൾ രണ്ട് മാസമായി സഞ്ചാരക്കുരുക്കിലാണ്. അധികാരികളുടെ അനാസ്ഥ മൂലം പാലത്തിന്റെയും റോഡിന്റെയും പണി ഇഴഞ്ഞുനീങ്ങുന്നതായി പ്രതിഷേധക്കാർ ആരോപിച്ചു. ഇത് ജനങ്ങൾക്ക് ഗുരുതരമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയാണെന്നും അവർ ഊന്നിപ്പറഞ്ഞു.
കൊടകര പഞ്ചായത്ത് ട്വന്റി20 കോഡിനേറ്റർ സെബി മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന സമരസമാവേശം, പഞ്ചായത്ത് എക്സിക്യൂട്ടീവ് അംഗം ജൂഡി വി.ജി. ഉദ്ഘാടനം ചെയ്തു. ഫ്രാൻസിസ് വി. സി, ഡേവിസ് മഞ്ഞളി, വർഗീസ് പി.ഐ , ഹദ്ദാദ് പി .എം, ജോണി എ . വി, ജോസ് വി.കെ എന്നിവർ പ്രസംഗിച്ചു.പാലത്തിന്റെയും റോഡിന്റെയും പണി എത്രയും പെട്ടെന്ന് പണിതീർത്ത് ജനങ്ങൾക്ക് കൊടുക്കണം എന്നാണ് ട്വൻറി20 പ്രവർത്തകർ ആവശ്യപ്പെടുന്നത്.