പാലക്കാട് പാലരുവി എക്സ്പ്രസ്സിനും തിരുവനന്തപുരം ചെന്നൈ മെയിലിനും ചാലക്കുടിയിൽ സ്റ്റോപ്പ് വേണമെന്ന് ആവശ്യമുയരുന്നു. ചാലക്കുടിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ അതിരപ്പിളളി,ചാർപ്പ, വാഴച്ചാൽ,മലക്കപ്പാറ,എന്നിവിടങ്ങളിലേക്കുളള പ്രധാന കവാടമായ ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ പാലക്കാട് പാലരുവി എക്സ്പ്രസിനും, തിരുവനന്തപുരം ചെന്നൈ മെയിലിലും സ്റ്റോപ്പ് അനുവദിച്ചാൽ വിനോദ സഞ്ചാരികൾക്കും യാത്രക്കാർക്കും ഏറെ ഉപകാരപ്രദമാകും. ഇത് സംബന്ധിച്ച് സാമൂഹിക പ്രവർത്തകൻ കെ.എം. ജോസ് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനും ബെന്നി ബഹനാൻ എം.പി.ക്കും നിവേദനം നല്കി.
പാലരുവി,ചെന്നൈ മെയിൽ ട്രെയിനുകൾക്ക്ചാലക്കുടിയിൽ സ്റ്റോപ്പ് വേണം
