Channel 17

live

channel17 live

പാലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ച് സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി

കാട്ടൂർ: മാനവികതയുടെ പക്ഷത്ത് അണിചേരുക എന്ന മുദ്രാവാക്യം ഉയർത്തി സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി പാലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. ഐക്യദാർഢ്യ സദസ്സ് സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രാജാജി മാത്യു തോമസ് ഉദ്ഘാടനം ചെയ്തു.

സി പി ഐ മുതിർന്ന നേതാവ് കെ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ടി കെ സുധീഷ്, കെ എസ് ജയ , എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ, സി പി ഐ ജില്ലാ കമ്മിറ്റി അംഗം അനിതാ രാധാകൃഷ്ണൻ, സി പി ഐ മണ്ഡലം അസി: സെക്രട്ടറി എൻ കെ ഉദയപ്രകാശ്, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എ ജെ ബേബി എന്നിവർ സംസാരിച്ചു. സി പി ഐ മണ്ഡലം സെക്രട്ടറി പി മണി സ്വാഗതവും സി പി ഐ കാട്ടൂർ ലോക്കൽ സെക്രട്ടറി നെജിൻ നന്ദിയും പറഞ്ഞു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!