Channel 17

live

channel17 live

പാലിയേറ്റീവ് ഉപകരണങ്ങളും ഡയാലിസിസ് കിറ്റുകളും വിതരണം ചെയ്തു

ചാലക്കുടി : നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി, താലൂക്ക് ആസ്ഥാന ആശുപത്രി മുഖേന നടപ്പിലാക്കി വരുന്ന പാലിയേറ്റീവ് പരിചരണ പ്രവർത്തനങ്ങളുടെ ഭാഗമായി, നഗരസഭയിലെ 36 വാർഡുകളിലെയും പാലിയേറ്റീവ് പദ്ധതിയിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രോഗികൾക്ക്, ഉപകരണങ്ങളും ഡയാലിസ് കിറ്റു കളുടെ വിതരണം ചെയ്തു.5 ലക്ഷം രൂപയുടെ വിവിധ സാധനങ്ങളാണ് വിതരണം ചെയ്തത്. പദ്ധതിയുടെ ഉദ്ഘാടനം ചാലക്കുടി നഗരസഭ ചെയർമാൻ എബി ജോർജ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻആലിസ് ഷിബു അധ്യഷയായി. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ മിനിമോൾ , കൗൺസിലർമാരായ ജോർജ് തോമസ്, സി എസ് സുരേഷ്, ജിജി ജോൺസൺ, ജിതിരാജൻ , പാലിയേറ്റീവ് സ്റ്റാഫ് നേഴ്സ് സിനി സിജു, രമ്യ സുധീഷ് എന്നിവർ പ്രസംഗിച്ചു. കിടപ്പുരോഗികൾക്ക് ആവശ്യമായ വാട്ടർബെഡ്,എയർ ബെഡ് വീൽചെയർ, സർജിക്കൽ കട്ടിൽ, വാക്കിംഗ് സ്റ്റിക്ക്., കമോഡ് ചെയർ, തുടങ്ങിയ ഉപകരണങ്ങളാണ് വിതരണം ചെയ്തത് .

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!