Channel 17

live

channel17 live

പാലിയേറ്റീവ് സ്നേഹ സംഗമവും പാലിയേറ്റീവ് വോളന്റീഴ്‌സ് പരിശീലനവും സംഘടിപ്പിച്ചു

അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത്, വെറ്റിലപ്പാറ കുടുംബരോഗ്യ കേന്ദ്രം, അതിരപ്പിള്ളി കുടുംബശ്രീഎന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ പാലിയേറ്റീവ് സ്നേഹ സംഗമവും പാലിയേറ്റീവ് വോളന്റീഴ്‌സ് പരിശീലനവും ഇന്ന് അരൂർമൂഴികമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ചു . മാറുന്ന കാലഘട്ടത്തിൽ പാലിയേറ്റീവ് പരിചരണത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് പഞ്ചായത്തിലെ ഒരു കുടുംബത്തിൽ ഒരാൾ പാലിയേറ്റീവ് പരിചരണത്തിന്റെ വോളന്റീഴ്‌സ് ആക്കുകയെന്ന ലക്ഷ്യം മുൻനിർത്തി തിരഞ്ഞെടുത്ത കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലനം നൽകുകയുണ്ടായി തുടർന്നുള്ള ദിവസങ്ങളിൽ ഇവരുടെ നേതൃത്യത്തിൽ പഞ്ചായത്തിലെ വിവിധ സന്നദ്ധ സംഘങ്ങൾക്ക് പരിശീലനം നൽകും,പരിപാടിയുടെ ഉത്ഘാടനം ബഹുമാനപ്പെട്ടഅതിരപ്പിള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്ശ്രീമതി avd. ആതിര ദേവരാജൻ നിർവഹിച്ചു, വൈസ് പ്രസിഡന്റ് ശ്രീമതി സൗമിനി മണിലാൽ അധ്യക്ഷത നിർവഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി അഷിത രമേശ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ശ്രീമതി ഷാന്റി ജോസഫ് വാർഡ് മെമ്പർമാരായ ശ്രീമതി സനീഷ ഷെമി, ശ്രീ. കൃഷ്ണൻ സി സി ജനമൈത്രി പോലീസ് ഓഫീസർ ശ്രീ. മാർട്ടിൻ കെ. കെ , വെറ്റിലപ്പാറ എക്സർവീസ്മെൻ ഡയറക്ടർ ബോർഡ്‌ മെമ്പർ ശ്രീ. ശിവദാസൻ പി എം എന്നിവർ ആശംസകൾ പറഞ്ഞു. വെറ്റിലപ്പാറ കുടുംബരോഗ്യ മെഡിക്കൽ ഓഫീസർ ഡോ. പ്രശാന്ത് മാത്യു സ്വാഗതം പറഞ്ഞു. പാലിയേറ്റീവ് നേഴ്സ് ശ്രീമതി ഷീജ മധുറിപ്പോർട്ട്‌ അവതരിപ്പിച്ചു.”പരിചരണം കുടുംബശ്രീയിലൂടെ “എന്ന വിഷയത്തെ കുറിച്ച് പാലിയേറ്റീവ് പ്രൊജക്റ്റ്‌ മെഡിക്കൽ ഓഫീസർ ജില്ലാ ആശുപത്രി തൃശൂർ ഡോ. ആർഷ ലോഹിത് ക്ലാസ്സ്‌ എടുത്തു. ആൾ കേരള ബട്ടർഫ്‌ളൈസ് ഗ്രൂപ്പിന്റെ നേതൃത്യത്തിൽ കലാപരിപാടികൾ അവതരിപ്പിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!