അന്നമനട: പാലിശ്ശേരി എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലിയും ഹയർ സെക്കൻഡറി വിഭാഗത്തിന്റെ സിൽവർ ജൂബിലി ആഘോഷവും വി.ആർ. സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ടി.ജെ. സനീഷ് കുമാർ എം.എൽ.എ മുഖ്യാതിഥിയായി. സ്‌കൂൾ മാനേജർ എം.എസ്. സജീവൻ അദ്ധ്യക്ഷനായി. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രതീഷ് ആദരിക്കൽ നടത്തി. അന്നമനട പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. സമാപന സമ്മേളനം മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.
പാലിശ്ശേരി എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലിയും ഹയർ സെക്കൻഡറി വിഭാഗത്തിന്റെ സിൽവർ ജൂബിലി ആഘോഷവും വി.ആർ. സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു
